തമ്പി കണ്ണന്താനം അന്തരിച്ചു

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ അസ്റ്റര്‍ മെഡിസിറ്റിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് തമ്പി കണ്ണന്താനത്തെ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുമോളാണ് ഭാര്യ. മക്കള്‍: ഐശ്വര്യ, അഞ്ചല്‍
16 സിനിമകള്‍ സംവിധാനം ചെയ്ത തമ്പി കണ്ണന്താനം അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. 1983 ല്‍ ‘താവളം’ എന്ന സിനിമയിലൂടെയാണ് തമ്പി സംവിധായകനായി അരങ്ങേറുന്നത്. മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പരിവേഷം നല്‍കിയ രാജാവിന്റെ മകന്‍ തമ്പി കണ്ണന്താനമാണ് സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും. മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ തമ്പി കണ്ണന്താനം ഒരുക്കിയിട്ടുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ ഫ്രീഡമാണ് അവസാന സിനിമ. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി എന്നിവയാണ് തമ്പി കണ്ണന്താനത്തിന്റെ മറ്റ് പ്രധാന സിനിമകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here