23
Feb 2019
Saturday
Kuttanadu

കേരളത്തിൽ വീണ്ടും ഉരുൾപ്പൊട്ടലിന് സാധ്യത

chances of landslide in kerala

കേരളത്തിൽ വീണ്ടും ഉരുൾപ്പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. പ്രളയസമയത്ത് ഉരുൾപ്പൊട്ടലുണ്ടായ 47 ശതമാനം സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ സാധ്യതയെന്നാണ് സർവേ.

പ്രളയാനന്തരം ഈ പ്രദേശങ്ങളിലെല്ലാം ഭൂമി വിണ്ടുകീറുന്ന പ്രതിഭാസമുണ്ടായിട്ടുണ്ട്. അതിനാൽ ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടായാൽ ഉരുൾപ്പൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർവേ.

പ്രളയസമയത്ത് ഉരുൾപ്പൊട്ടൽ ആവർത്തിച്ചത് ഉയർന്ന സാധ്യതയുള്ള പ്രദേശങ്ങളിലാണ്. അതിനാൽ ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് ജി.എസ്.ഐ നൽകുന്നത്.

Top