ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. സുപ്രീം കോടതി വിധിയ്ക്ക് എതിരെ റിവ്യു ഹർജിയിലെ അന്തിമനിലപാട് ബോർഡ് ഇന്ന് വ്യക്തമാക്കും. വിധിയ്ക്ക് പിന്നാലെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് സര്‍ക്കാറിനൊപ്പമാണ് ദേവസ്വം ബോര്‍ഡ് എന്ന് നിലപാട് തിരുത്തി രംഗത്ത് വന്നിരുന്നു. റിവ്യൂ ഹര്‍ജി നില്‍കില്ലെന്നാണ് അന്ന് അറിയിച്ചതും .മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് പ്രസിഡന്റെ ഇത്തരത്തില്‍ നിലപാട് മാറ്റിയത്. പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അവസാനമായി പ്രതികരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here