‘കടം വീട്ടാതെ രാജ്യം വിടാന്‍ അനുവദിക്കരുത്’; അനില്‍ അംബാനി 500 കോടി രൂപ നല്‍കാനുണ്ടെന്ന് സ്വീഡിഷ് കമ്പനി

അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍. അനില്‍ അംബാനി 500 കോടി രൂപ നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികോം കമ്പനിയായ എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. അനില്‍ അംബാനിയും കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്.
നേരത്തെ കോടതിയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ ധാരണപ്രകാരം 1600 കോടി രൂപ നല്‍കാനുള്ളത് 500 കോടി രൂപയാക്കി സ്വീഡിഷ് കമ്പനി ഇളവ് ചെയ്ത് നല്‍കിയിരുന്നു. ഈ പണം നല്‍കാനുള്ള അവസാന തിയതി സെപ്തംബര്‍30 ന് അവസാനിച്ചിരുന്നു. എന്നാല്‍ അവസാന തിയതിയും പണം ലഭിക്കാതെ വന്നതോടെയാണ് സ്വീഡിഷ് കമ്പനി കോടതിയില്‍ എത്തിയത്. രാജ്യത്തെ നിയമ വ്യവസ്ഥയോട് അല്‍പം പോലും ബഹുമാനമില്ലാത്തതാണ് അനില്‍ അംബാനിയുടേതെന്ന് എറിക്സണ്‍ പരാതിയില്‍ വിശദമാക്കുന്നു. വാഗ്ദാന ലംഘനത്തിന് അനില്‍ അംബാനിയ്ക്ക് നേരെ കോടതി നടപടികള്‍ തുടങ്ങണമെന്നും എറിക്സണ്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here