20
May 2019
Monday

കേരളാ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി

pinarayi vijayan cm kerala

കേരള സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 മാര്‍ച്ച് 31 നകം 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loading...
Top