Advertisement

ഗംഗയിൽ കുളിക്കാനിറങ്ങിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

October 3, 2018
Google News 0 minutes Read
women raped in ganga shore

ഗംഗയിൽ കുളിക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശിവ്പൂജൻ മഹ്‌തോ, വിശാൽ എന്നീ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുളിക്കുകയായിരുന്ന യുവതിയെ ശിവ്പൂജൻ മഹ്‌തോയും വിശാലും ചേർന്ന് വലിച്ചിഴച്ച് കരയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിലുണ്ട്. എന്നിട്ടും പ്രതികൾ പിന്മാറിയില്ല.

വീഡിയോ വാട്‌സ് ആപ്പിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here