കലാഭവൻ മണിയുടെ മരണം; സംവിധായകൻ വിനയന്റെ മൊഴിയെടുത്തു

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴി രേഖപ്പെടുത്തി. സിബിഐയാണ് മൊഴിയെടുത്തത്.
കലാഭവൻ മണിയുടെ ജീവതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് വിനയന്റെ മൊഴിയെടുത്തത്. തിരുവനന്തപുരം സിബിഐ ഓഫീസിൽവെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here