വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ കമ്പനിയോട് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഹൈക്കോടതി

വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ ക്ലേ കമ്പനിക്ക് ഹൈക്കോടതിയുടെ ഇരുട്ടടി. തിരുവനന്തപുരം ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേ കമ്പനിയോട് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. കമ്പനി ആകെ കുഴിച്ചെടുത്ത മണ്ണിന്റെ അളവ് കളക്ടർ വിലയിരുത്തി. മൊത്തം വിലയുടെ ഇരട്ടി തുക സർക്കാരിലേയ്ക്ക് അടയ്ക്കണം. പരാതിക്കാരായ 4 പേർക്ക് പതിനായിരം രൂപ വീതം കോടതി ചെലവും നൽകാൻ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. മൈനിംഗ് കമ്പനിയെ സർക്കാർ നിയമ വിരുദ്ധമായി സഹായിച്ചെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here