ജഡേജയ്ക്ക് കന്നി സെഞ്ച്വറി; രാജ്‌കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പ്രതിരോധത്തില്‍

രാജ്‌കോട്ട് ടെസ്റ്റില്‍ പിടിമുറക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റിന് 649 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. പൃഥ്വി ഷാ, നായകന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്ക് പുറമേ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി തികച്ചു. കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ജഡേജ രാജ്‌കോട്ടില്‍ നേടിയത്. ജഡേജ 100 റണ്‍സ് തികച്ചതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 139 റണ്‍സും പൃഥ്വി ഷാ 134 റണ്‍സും നേടിയതാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. ദേവേന്ദ്ര ബിഷു വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സ് മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പതിനാറ് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ബ്രാതൈ്വറ്റ്, പവല്‍ എന്നിവരുടെ വിക്കറ്റുകളാണ് കരീബിയന്‍സിന് നഷ്ടമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here