Advertisement

കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും

October 5, 2018
Google News 0 minutes Read
kakkayam dam

കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍.ഇടുക്കിയില്‍ ഇന്ന് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇടുക്കി ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കളക്ട്രേറ്റില്‍ യോഗം ചേരും. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം, 40 സെന്റീമീറ്റർ ഉയർത്തുമെന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here