കല്ലാർകുട്ടി ഡാം ഇന്ന് തുറക്കും

കല്ലാർകുട്ടി ഡാം ഇന്ന് രാവിലെ 10മണിയോടെ തുറക്കും. ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് ഇന്ന് തുറക്കുക. ഘട്ടം ഘട്ടമായി തുറന്ന് 90ക്യുമെക്സ് വെള്ളമാണ് മുതിരപ്പുഴയിലൂടെ പാംബ്ല ജലസംഭരണിയിലേക്ക് ഒഴുക്കി വിടുക. മുതിരപ്പുഴയുടെ ഇരു കരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പാംബ്ല ജലസംഭരണിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോവർ പെരിയാറിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10മണിമുതൽ തുറക്കുന്നുണ്ട്. 150 ക്യുമെക്സ് വെള്ളം വരെ പെരിയാറിലേക്ക് തുറന്ന് വിടും.