ന്യൂനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റാകും

കേരളത്തീരത്ത് നിന്ന് 500കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇത് ലക്ഷദ്വീപിന് പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.