പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടങ്ങി; സമാധാനപരം

harthal

ബിജെപി പത്തനംതിട്ടയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ഭക്തര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആരാധാനാലയങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top