Advertisement

‘വീട്ടില്‍ ഇടയ്ക്കിടെ വരില്ലേ ഒരു അങ്കിള്‍..അത് ഞാനാ’; സ്റ്റേജ് ഷോയില്‍ തേജസ്വിനിക്ക് വേണ്ടി പാടുന്ന ബാലഭാസ്‌കര്‍

October 8, 2018
Google News 1 minute Read

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണവാര്‍ത്ത ഇപ്പോഴും മലയാളികളുടെ ഉള്ളില്‍ നോവായി അവശേഷിക്കുകയാണ്. വിവിധ സ്റ്റേജുകളിലെ ബാലഭാസ്‌കറിന്റെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധേയമാണ്. ആദ്യമായി തന്റെ സ്റ്റേജ് ഷോ കാണാന്‍ എത്തിയ തേജസ്വിനി ബാലയ്ക്ക് വേണ്ടി ബാലഭാസ്‌കര്‍ പാടുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

വേദിയിലെത്തിയപ്പോള്‍ ബാലഭാസ്‌കര്‍ കാണുന്നത് തന്റെ പ്രിയപ്പെട്ട ജാനിയെയാണ്. മകളെ കണ്ടതും ബാലഭാസ്‌കര്‍ വികാരാധീനനായി. ക്ഷമ ചോദിച്ചിട്ട് ബാലഭാസ്‌ക്കര്‍ ശ്രോതാക്കളോട് പറഞ്ഞത്- ‘എന്റെ മകളാണിത്. എന്റെ പരിപാടി ആദ്യമായിട്ടാണ് അവള്‍ കാണാന്‍ വരുന്നത്. അവള്‍ക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ല.. എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ? രണ്ട് മിനിറ്റ് ഞാന്‍ എടുത്തോട്ടെ.’ എന്ന് പറഞ്ഞ് ബാലഭാസ്‌ക്കര്‍ താരാട്ട് പാടുകയായിരുന്നു.

മാത്രമല്ല, അവള്‍ക്കെന്നെ മനസ്സിലാവുന്നുണ്ടോ ആവോ എന്ന് പറഞ്ഞ ബാലഭാസ്‌കര്‍ മകളെ നോക്കി ‘വീട്ടില്‍ ഇടയ്ക്കിടെ ഒരു അങ്കിള്‍ വരില്ലേ..അത് ഞാനാ’ എന്നും പറയുമ്പോള്‍ സദസ്സ് മുഴുവന്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ബാലഭാസ്‌ക്കറിനൊപ്പം സ്റ്റേജ് ഷോകള്‍ നടത്തുന്ന മെന്റലിസ്റ്റ് ആദി പുറത്തുവിട്ട വീഡിയോയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here