Advertisement

ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹർജി ഇന്ന് നൽകും

October 8, 2018
Google News 0 minutes Read

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പന്തളം രാജകുടുംബം ഇന്ന് പുനഃപരിശോധനാ ഹർജി നൽകും. ക്ഷേത്രാചാരങ്ങളിൽ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക.

വിധി പുറപ്പെടുവിച്ച് ഒരുമാസം വരെ പുനഃപരിശോധനാ ഹർജി നൽകാം. ആ കലയളവിന് ശേഷം മാത്രമേ സാധാരണഗതിയിൽ അപേക്ഷ ജഡ്ജിമാർ പരിഗണിക്കൂ. അടിയന്തര സാഹചര്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ ചീഫ് ജസ്റ്റിസിന് ഹർജി നേരത്തെ പരിഗണിക്കാൻ അധികാരമുണ്ട്.

അതേസമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ അറിയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here