നമ്പി നാരായണന് നഷ്ടപരിഹാരം ഇന്ന് കൈമാറും

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നമ്പി നാരായണന് ഇന്ന് നഷ്ടപരിഹാരം നല്‍കും.നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ചാണ് തുക കൈമാറുക.കേസില്‍
നമ്പിനാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് സെപ്തംബര്‍ 14ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചാരക്കേസില്‍ നമ്പിനാരായണനെ അനാവശ്യമായി പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും കേസിന്റെ കാലയളവില്‍ നമ്പിനാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ഡി കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here