Advertisement

‘ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ല’: എം.ടി രമേശ്

October 9, 2018
Google News 0 minutes Read

ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പക്ഷേ, ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ ആരും തന്നെ ശബരിമലയില്‍ പോകുമെന്ന് തോന്നുന്നില്ലെന്നും രമേശ് പറഞ്ഞു. ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകുമെന്ന് തോന്നുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായി കരുതുന്നവര്‍ പോയേക്കും. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്റെ വീട്ടില്‍ നിന്ന് ആരും പോകില്ലെന്ന് പറഞ്ഞത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. പരമ്പരാഗത വിശ്വാസം സംരക്ഷിക്കാനാണ് ഈ സമരം. വിശ്വാസികളുടെ കൂടെയാണ് ഭരണകൂടം നിലനില്‍ക്കേണ്ടതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here