ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; എന്നാൽ അത് അവരുടെ സമ്മതത്തോടു കൂടെ; നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ മീ ടൂ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി താരത്തിന്റെ അഭിഭാഷകൻ രംഗത്ത്.
2009 ൽ ലാസ് വെഗാസിൽവെച്ച് പരാതിക്കാരിയുമായി സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് പരസ്പര സമ്മതത്തോടെയായിരുന്നു എന്നും അഭിഭാഷകൻ പീറ്റർ ക്രിസ്റ്റ്യൻസൺ പറഞ്ഞു.
മോഡലായ കാതറിൻ മയോർഗയാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കാതറിൻ ആരോപിക്കുന്നത് പോലെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. കാതറിന്റെ പരാതി നിഷേധിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ നിലപാടിൽ തന്നെ താരം ഉറച്ചു നിൽക്കുന്നുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കാതറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വേഗസ് പോലീസ് കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here