ശബരിമല യുവതീ പ്രവേശനത്തില്‍ ‘ആളികത്തിയ’ പ്രതിഷേധം; ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവുമായി അഭിഭാഷകന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധിക്കെതിരായ പ്രതിഷേധത്തിൽ ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവുമായി അഭിഭാഷ ജില്ലാ പരിഷത്ത് പ്രസിഡന്റ് മുരളീധരൻ ഉണ്ണിത്താൻ. ഭരണഘടന എഴുതി വച്ചിരിക്കുന്നത് സായിപ്പൻമാരാണെന്നും അത് ചുട്ടുകളയേണ്ട സമയം കഴിഞ്ഞു പോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിവാദപ്രസംഗം. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുരളീധരൻ ഇത്തരത്തിൽ ഭരണഘടയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.
ഭരണഘടന എന്നാൽ എന്താണെന്ന് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങൾക്കും അറിയില്ലെന്നും അതിനാൽ ജീവിക്കാൻ ഭരണഘടനയുടെ ആവശ്യമില്ലെന്നുമായിരുന്നു മുരളീധരൻ പ്രസംഗിച്ചത്. ഭരണഘടന ചുട്ട് കളയാൻ അധിക കാലതാമസം ഇല്ലെന്നും പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here