Advertisement

വാഗമണ്ണില്‍ എല്‍എസ്ഡി സ്റ്റാമ്പുള്‍പ്പെടെ മയക്കുമരുന്നുകളുമായി രണ്ടാള്‍ പിടിയില്‍

October 11, 2018
Google News 0 minutes Read

വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട. തൃശൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്.  വാഗമണ്ണില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. 52എല്‍എസ്ഡി സ്റ്റാമ്പുകളും ചരസ്, കഞ്ചാവ്, എന്നിവയടക്കം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമാണ് ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തത്. ഡിജെ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പ് ചെറിയ കഷണങ്ങളാക്കി നാക്കിനടിയില്‍ വെച്ചാണ് ഉപയോഗിക്കുന്നത്. മണിക്കൂറുകളോളം ലഹരി നല്‍കുന്ന സ്റ്റാമ്പുകള്‍ സ്വന്തം ഉപയോഗത്തിനു വേണ്ടിയാണെന്നാണ് പ്രതികള്‍ എക്‌സൈസിനു നല്‍കിയിരിക്കുന്ന മൊഴി. എല്‍എസ്ഡി മയക്കുമരുന്ന് സ്റ്റാമ്പുകള്‍ മൂന്ന് എണ്ണത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നത് എന്‍ ഡിപിഎസ് വകുപ്പ് പ്രകാരം വാണിജ്യ അടിസ്ഥാന വിഭാഗത്തില്‍പെടുന്നതും 10 മുതല്‍ 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here