ലൈംഗിക പീഡന വിവാദം; പി.കെ ശശിക്കെതിരെ നടപടി എടുത്തേക്കും
ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്തിമ നടപടിയെടുത്തേക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും നടപടിയെടുക്കുക. നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ശശിക്കെതിരായ പരാതിക്കൊപ്പം, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്നുതന്നെ ശശിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കത്തുകള്‍ സംസ്ഥാന നേതൃത്വത്തിന് പോയിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനം ജില്ലയില്‍ പാര്‍ട്ടിക്കിടയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here