‘ശ്രീകണ്ഠന്‍ സ്വപ്നലോകത്തെ ബാലഭാസ്‌കരനെപ്പോലെ’; പരിഹസിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു

പികെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച വി കെ ശ്രീകണ്ഠന്‍ എംപിയെ പരിഹസിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ശ്രീകണ്ഠന്‍ സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരിഹാസം. എന്നാല്‍ പി കെ ശശി നടത്തിയ വിവാദ പ്രസംഗത്തില്‍ ജില്ലാ സെക്രട്ടറി ഒരു പ്രതികരണത്തിനും തയ്യാറായില്ല.
മണ്ണാര്‍ക്കാട് സിപിഐഎമ്മില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. വികെ ശ്രീകണ്ഠന്‍ ജയറാം സിനിമയിലെ സ്വപ്‌നലോകത്തെ ബാലഭാസ്‌കരനെപ്പോലെയാണ്. സിപിഐഎമ്മിനെ അസസ് ചെയ്യാനൊന്നും ശ്രീകണ്ഠന്‍ വളര്‍ന്നിട്ടില്ല. ഇനി എംപി ആയാലും അതിനപ്പുറമായാലും. അതിനനുസരിച്ച് ശ്രീകണ്ഠന്‍ വളരുമ്പോള്‍ അതിനൊക്കെ മറുപടി പറയാം – അദ്ദേഹം പറഞ്ഞു.
അതേസമയം, മണ്ണാര്‍ക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമറിഞ്ഞ് കേസില്‍ അറസ്റ്റിലായ അഷ്‌റഫ് കല്ലടി എന്നയാള്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്നാണ് സിപിഐഎം വിശദീകരിക്കുന്നത്.
അതേസമയം പി കെ ശശി മാത്രമല്ല കൂടുതല്‍ സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് പടക്കമേറിയ കേസില്‍ അറസ്റ്റിലായ അഷ്‌റഫ് പി കെ ശശി അനുകൂലിയാണ്. ഇയാളെ ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Story Highlights : E N Suresh Babu about V K Sreekandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here