Advertisement

കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച; കവര്‍ന്നത് 35ലക്ഷം രൂപ

October 12, 2018
0 minutes Read
atm

കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കൗണ്ടര്‍ കുത്തി തുറന്നാണ് പണം കവര്‍ന്നത്.  കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടിടത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. സിസിടിവിയില്‍ സ്പ്രേ പെയിന്റ് അടിച്ചാണ് മുഖം മൂടി ധരിച്ച കവര്‍ച്ചാ സംഘം കവര്‍ച്ച നടത്തിയത്. ഇരുമ്പനത്ത് എടിഎം തകര്‍ത്ത് 25ലക്ഷം രൂപയാണ് കവര്‍ന്നത്. എസ്ബിഐയുടെ എടിഎമ്മാണ് കവര്‍ന്നത്. രണ്ട് മോഷണത്തിനും പുറകില്‍ ഒരേ സംഘമാണെന്നാണ് സംശയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top