ശബരിമല വിഷയം; സര്‍ക്കാറിനെതിരായ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം

ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം. തലസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.
പി.കെ ശശി എംഎല്‍എക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here