23
Feb 2019
Saturday
Kuttanadu

ശബരിമല യുവതീ പ്രവേശനത്തിന്റെ മറവില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നു: കാനം രാജേന്ദ്രന്‍

ശബരിമല യുവതീ പ്രവേശന വിധിയുടെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളുടെ ശക്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ചെറുത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്‌നമാക്കി മാറ്റാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. ബിജെപി പ്രസിഡന്റ് ആകാന്‍ മത്സരിക്കാന്‍ ചെന്നിത്തല തയ്യാറാകുകയാണോ എന്നും കാനം പരിഹാസ രൂപേണ ചോദിച്ചു.

Top