എടിഎം കവർച്ച; മോഷ്ടാക്കൾ ഉപേക്ഷിച്ച് വാഹനത്തിൽ രക്തക്കറ; അന്വേഷണത്തിനായി പത്യേക സ്‌ക്വാഡ്

കൊരട്ടി, ഇരുമ്പനം, കളമശ്ശേരി എന്നിവിടങ്ങളിലായി ഇന്നലെ നടന്ന എടിഎം കവർച്ചകൾക്ക് പിന്നിൽ പ്രൊഫഷനൽ സംഘമെന്ന് പോലീസ്. ഒരേ സംഘം തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നഗമനം. ഇവർ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. വിരലടയാളം നാഷ്ണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് കൈമാറി. അടുത്തിടെ ജയിൽമോചിതരായ മോഷ്ടാക്കളുടെ വിവരം ശേഖരിക്കും.
ഈ വാഹനം ഉപേക്ഷിച്ച സ്ഥലത്തു നിന്നും ഒരു കീലോമീറ്റർ അകലത്തിലാണ് റെയിൽവേ സ്‌റ്റേഷൻ. അതുകൊണ്ട് തന്നെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. റോഡുമാർഗം രക്ഷപ്പെടാനുള്ള സാധ്യത കാണുന്നില്ലെങ്കിലും കൊരട്ടി മുതൽ ചാലക്കുടി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മോഷ്ടാക്കളുടെ മുഖം കണ്ട ആരെങ്കിലും ഉണ്ടോ എന്ന തരത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം, അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചുവെന്ന് തൃശൂർ എസ്പി അറിയിച്ചു. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നേക്കാമെന്ന സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here