ആഷിഖ് അബുവിന്റെ വൈറസിൽ നിന്നും കാളിദാസ് പിന്മാറി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിൽ നിന്നും കാളിദാസ് ജയറാം പിന്മാറി. നിലവിൽ ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാളിദാസ്. ഡേറ്റ് പ്രശ്‌നമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
കാളിദാസിന് പകരം ശ്രീനാഥ് ഭാസിയാകും ചിത്രത്തിലെത്തുക. കാളിദാസ് ചിത്രത്തിൽ നിന്നും പിന്മാറിയെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് കാളിദാസ് പ്രതികരിക്കുന്നത്.
കേരളത്തെ പിടിച്ചുകുലുക്കിയ നിപാ പനിക്കാലത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് വൈറസ്. രേവതി, ആസിഫ് അലി, പാർവതി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
കെഎൽ10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരിയയുടെ ഇരട്ടതിരക്കഥാകൃത്തുക്കളിൽ ഒരാളുമായ മുഹ്‌സിൻ പെരാരിയും, വരത്തന്റെ തിരക്കഥാകൃത്ത് സുഹാസും, ഷർഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സമീറ സനീഷാണ് വസ്ത്രാലങ്കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here