കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു

കെഎസ്ആര്‍ടിസിയില്‍ നിന്ന് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ദീര്‍ഘനാളായി അവധിയില്‍ പ്രവേശിച്ച 69 ഡ്രൈവര്‍ മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടത്. ദീര്‍ഘ നാളത്തെ അവധിയെടുത്ത് നിന്നിരുന്ന ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. ഈ ജീവനക്കാരോട് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും , അവധി എടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കത്ത് കത്തയച്ചിരുന്നു .എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടത് എന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here