Advertisement

കാണാതായ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങൾ തുർക്കിയുടെ പക്കൽ

October 13, 2018
0 minutes Read

കാണാതായ സൗദി മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗ്ഗി ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ച് കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ തുര്‍ക്കി അധികൃതര്‍ക്ക് ലഭിച്ചു. ഖഷോഗ്ഗി കൊല്ലപ്പെടുന്നതിന്റെ ഓഡിയോ വീഡിയോ തെളിവുകള്‍ തുര്‍ക്കി അധികൃതരുടെ കൈവശമുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി ഗവണ്‍മെന്റിന്റെ വിമര്‍ശകനായിരുന്ന ഖഷോഗ്ഗി ഒക്ടോബര്‍ 2ന് സൗദി കോണ്‍സുസിലേറ്റില്‍ പ്രവേശിച്ചതിന് ശേഷം കാണാതാവുകയായിരുന്നു.

സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നൈഫ് ബിന്‍ അബ്ദുള്‍ അസീസ് ഖഷോഗ്ഗിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി പ്രസ് ഏജന്‍സി അധികൃതര്‍ നിഷേധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top