ഡബ്ലിയുസിസി അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നു; അംഗങ്ങളെല്ലാം എത്തിയത് കറുത്ത വസ്ത്രങ്ങൾ ധരിച്ച്

എഎംഎംഎയ്‌ക്കെതിരെ തുറന്ന പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഡബ്ലിയുസിസി അംഗങ്ങൾ വാർത്താ സമ്മേളനത്തിനെത്തി. പ്രതിഷേധ സുചകമെന്നോണം അംഗങ്ങളെല്ലാം കറുത്ത വസ്ത്രം ധരിച്ചാണ് മാധ്യമങ്ങളെ കാണാൻ എത്തിയത്.
പത്മപ്രിയ, രേവതി, പാർവതി, ദീദി ദാമോദരൻ, സജിത മഠത്തിൽ, അഞ്ജലി മേനോൻ, ബീന പോൾ രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ തുടങ്ങിയവരാണ് വാർത്താ സമ്മേളത്തിൽ പങ്കെടുത്തത്.
എറണാകുളം പ്രസ് ക്ലബിലാണ് വാർത്താ സമ്മേളനം വിളിച്ച് ചേർത്തത്. സിനിമാ രംഗത്ത് നടിമാരടങ്ങുന്ന വനിതാ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറയുമെന്നാണ് സൂചന.
അമ്മയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഡബ്യുസിസി അംഗങ്ങൾ മാധ്യമങ്ങളെ കണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here