ദിലീപിനെതിരെ നടപടിയില്ല; ഡബ്യുസിസി മാധ്യമങ്ങളെ കണ്ടേക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡബ്യുസിസി പ്രതിഷേധം ശക്തമാക്കുന്നു. ഡബ്യുസിസിയില്‍ അംഗങ്ങളായ മറ്റ് താരങ്ങള്‍ കൂടി താരസംഘടനയില്‍ നിന്ന് പുറത്തുവരുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബര്‍ ആറിന് താരസംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്യുസിസി നൽകിയ കത്തും അന്ന് യോഗം പരിഗണിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല. മൂന്ന് നടിമാരാണ് സംഘടനയ്ക്ക് കത്ത് അയച്ചത്. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, രേവതി എന്നിവരാണ് അന്ന് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കഴിഞ്ഞ യോഗത്തിലും കത്തിന് തീരുമാനമായില്ല. ഇതെ തുടര്‍ന്ന് അന്ന് തന്നെ ഒരു പുതിയ പരാതിയും ഡബ്യുസിസി താരസംഘടനയ്ക്ക് നല്‍കി.
പരാതിയില്‍ നടപടി എടുക്കാത്തതിന്റെ ഈ അതൃപ്തി ഡബ്യുസിസി അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ട് തുറന്നു പറയും. തീരുമാനത്തിൽ വിശദീകരണം വേണമെന്നും വനിതാ പങ്കാളിത്തം കൂടുതൽ വേണം എന്നുമാണ് ഉന്നയിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങൾ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം കൈക്കൊള്ളേണ്ടത് എന്ന തീരുമാനത്തിൽ വനിതാ സംഘടനയ്ക്ക് കടുത്ത വിയോജിപ്പുണ്ട്. തിലകന്റെ കാര്യത്തിൽ ജനറൽ ബോഡിയുടെ അനുമതി വേണ്ടായിരുന്നു എന്നാൽ ദിലീപ് വിഷയത്തിൽ ജനറൽ ബോഡി വേണമെന്നാണ് അമ്മ തീരുമാനം. ഇത് ഇരട്ടത്താപ്പാണെന്നും ഡബ്ലുസിസി അയച്ച കത്തിൽ ഇത്രനാൾ കാത്തിരുന്നിട്ടും നടപടി എടുത്തിട്ടില്ല. ഈ അതൃപ്തിയാണ് മാധ്യമങ്ങളെ കണ്ട് തുറന്നു പറയുക. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡബ്യുസിസി അംഗങ്ങള്‍ അനൗദ്യോഗിക കൂടിയാലോചനകള്‍ നടത്തിയെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here