ആവശ്യപ്പെട്ടാൽ ഇടപെടുമെന്ന് താരസംഘടനയോട് മന്ത്രി എകെ ബാലൻ

ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് താരസംഘടനയോട് മന്ത്രി എകെ ബാലൻ. തെറ്റിദ്ധാരണകൾ നീക്കണം. സർക്കാർ പ്രശ്നത്തിൽ കക്ഷിയല്ല, ആവശ്യപ്പെട്ടാൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് വുമൺ ഇൻ സിനിമാ കളക്ടീവ് അമ്മ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്ന നിർദേശം അമ്മ നേതൃത്വം തന്നെ നൽകിയതിനാലാണ് ഇത് വരെ പ്രതികരിക്കാഞ്ഞതെന്നാണ് ഡബ്ല്യുസിസി അംഗങ്ങൾ ഇന്നലെ വ്യക്തമാക്കിയത്. അമ്മയുടെ ഇപ്പോഴുള്ള നേതൃത്വത്തിൽ വിശ്വാസമില്ലെന്നും ആക്രമിക്കപ്പെട്ട നടിയ്ക്ക് യാതൊരു നീതിയും സംഘടനയിൽ നിന്ന് ലഭിച്ചില്ലെന്നുമാണ് ഡബ്യുസിസി ഇന്നലെ ആരോപിച്ചത്.