ഡബ്ല്യുസിസി പേജിൽ ഫാൻസിന്റെ ക്വട്ടേഷൻ പൊങ്കാല

ഇന്നലെ താരസംഘടനയ്ക്ക് എതിരെ തുറന്ന പോര് പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമാ കളക്ടീവ് നടത്തിയ പത്രസമ്മേളനത്തിന് എതിരെ മോശമായ ഭാഷയിൽ പ്രതികരിച്ച് ഫാൻസുകൾ രംഗത്ത്. കേട്ടാൽ അറയ്ക്കുന്ന തെറികളും, വെല്ലുവിളികളുമാണ് ഡബ്ല്യസിസിയുടെ പേജിൽ ഷെയർ ചെയ്ത വാർത്താ സമ്മേളത്തിന്റെ വീഡിയോയ്ക്ക് താഴെ കുമിഞ്ഞ് കൂടുന്നത്. ശബരിമല സ്ത്രീ വിഷയത്തിൽ അനുകൂലിച്ച് നെടുനീളൻ പോസ്റ്റ് എഴുതിയവർ വരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റുകൾ എഴുതിയിട്ടുണ്ട്. നിങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന മോഹൻലാലിനെ വിമർശിക്കാൻ നിങ്ങളായിട്ടില്ലെന്ന തരത്തിലുമുണ്ട് കമന്റുകൾ. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുടെ ശരണം വിളികളും പോസ്റ്റിന് താഴെയുണ്ട്
ഡബ്ല്യുസിസിയുടെ പേജിന് പുറമെ ഇന്നലെ പത്രസമ്മേളനത്തിൽ പങ്കെടുത്ത നടിമാരുടെ ഫെസ്ബുക്ക് പേജിലും സൈബർ ആക്രമണം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here