എടിഎം കവർച്ച; പ്രതികളെന്ന് സംശയിക്കുന്നവർ സെക്കന്തരാബാദിൽ, ചിത്രങ്ങൾ പുറത്ത്

കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് ലക്ഷങ്ങൾ തട്ടിയ പ്രതികൾ സെക്കന്തരാബാദിൽ തുണിത്തരങ്ങൾ വാങ്ങുന്ന ചിത്രങ്ങൾ പുറത്ത്. സെക്കന്തരാബാദ് പോലീസാണ് കേരള പോലീസിന് ചിത്രങ്ങൾ കൈമാറിയത്. ഇന്നലെ ഇവർ വസ്ത്രം മാറി ചാലക്കുടി ഹൈസ്ക്കൂളിന് സമീപത്ത് കൂടി നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്പനത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പത്തുലക്ഷം രൂപയും ഇരുമ്പനത്ത് നിന്ന് 25ലക്ഷം രൂപയുമാണ് സംഘം കവർന്നത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്പേ പെയിന്റ് അടിച്ചാണ് കവര്‍ച്ച നടത്തിയത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ എടിഎമ്മിൽ നിന്നും സമാന രീതിയിൽ മോഷണ ശ്രമം നടന്നു. ഇതിനെല്ലാം പുറകിൽ ഒരേ സംഘമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചാലിക്കുടി സ്ക്കൂളിന് സമീപത്ത് തന്നെയാണ് ഇവർ വാഹനം ഉപേക്ഷിച്ചതും. ഇതിന് സമീപത്ത് നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു.ചാലക്കുടി റെയിൽവേ സ്റ്റേഷൻ വഴി ഇവർ രക്ഷപ്പെട്ടെന്നാണ് സംശയിക്കുന്നത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പാസഞ്ചറിൽ തൃശ്ശൂരിൽ എത്തി അവിടെ നിന്ന ധൻബാദ് എക്സ്പ്രസിൽ കേരളം വിട്ടെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here