വ്യാജ ഏറ്റുമുട്ടൽ; ഏഴ് സൈനികർക്ക് ജീവപര്യന്തം

1994 ൽ ആസാമിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ ഏഴ് സൈനികരെ പട്ടാള കോടതി ജീവപര്യന്തം തടവിന് വിധിച്ചു. യു.എൽ.എഫ്.എ അംഗങ്ങളാണെന്ന് ആരോപിച്ച് അഞ്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളെ വെടിവെച്ചുകൊന്ന കേസിലാണ് സൈനിക കോടതിയുടെ നടപടി.

മേജർ ജനറൽ എ.കെ ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ.എസ് സിബിരേൻ, ക്യാപ്റ്റൻ ദിലീപ് സിങ്, ക്യാപ്റ്റൻ ജഗ്ദിയോ സിങ്, നായിക് മാരായ അൽബിന്ദർ സിങ്, ശിവേന്ദർ സിങ് എന്നിവരെയാണ് ശിക്ഷിച്ചത്.

24 വർഷം മുമ്പ് ആസാം ഫ്രണ്ടിയർ ടീ ലിമിറ്റഡിന്റെ ഉടമയായ രാമേശ്വർ സിംഗിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ആസാമിലെ ആൽഫാ (യു.എൽ.എഫ്.എ) ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്.

ഇതിന് പിന്നാലെ ആസാം വിദ്യാർത്ഥി യൂണിയന്റെ ഒമ്പത് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. മറ്റു നാലുപേരെ പിന്നീട് വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top