അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു; മോഹന്‍ലാലിനെതിരെ വനിതാ കമ്മീഷന്‍

അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രംഗത്ത്. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മക്കെതിരെ ഡബ്യുസിസി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതികരിച്ചത്.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ നിരാശരാക്കിയെന്നും ജോസഫൈന്‍ പറഞ്ഞു. മോഹന്‍ലാലിനെതിരെ പ്രതികരിച്ച നടിമാര്‍ക്കെതിരെ അവഹേളനം ഉണ്ടാകരുതെന്ന് ആരാധകരോട് പയണമെന്നും, മോഹന്‍ലാല്‍ ആരാധകരെ നിലയ്ക്ക് നിര്‍ത്തണമെന്നും, വിഷയത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം മോഹന്‍ലാല്‍ കാണിക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡബ്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നിറയുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here