Advertisement

ശബരിമല യുവതി പ്രവേശനം; സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

October 15, 2018
0 minutes Read
hc to consider report submitted by govt on sabarimala women entry

ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കൈക്കൊണ്ട തുടർ നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യം ഒരുക്കാൻ സമയവും സാഹചര്യവുമില്ല. സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനും വിരിവയ്ക്കാനുമുള്ള സൗകര്യം ശബരിമലയിൽ നിലവിലുണ്ട്. ആ സൗകര്യങ്ങൾ തുടർന്നുണ്ടാകുമെന്നും ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

വിധി നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. വിധിക്കെതിരെ ചില സംഘടനകളിൽ നിന്നുയർന്ന പ്രതിഷേധം കൂടി പരിഗണിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ നൽകിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top