Advertisement

സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികളുടെ മുന്നിൽ വെട്ടിക്കൊന്നു

October 15, 2018
0 minutes Read
school principal murdered before students

ബംഗളൂരുവിൽ സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രംഗനാഥിനെയാണ് ആറംഗസംഘം ഇരുപതോളം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

പത്താം ക്ലാസ് വിദ്യാർതികൾക്കുവേണ്ടി ഞായറാഴ്ച സ്‌പെഷ്യൽ ക്ലാസ് എടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ ആറംഗ സംഘമാണ് പ്രിൻസിപ്പലിനെ വെട്ടിക്കൊന്നത്.
ഇതിനുശേഷം അക്രമിസംഘം കാറിൽ സംഭവ സ്ഥലത്തുനിന്ന് കടന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ മഹാലക്ഷ്മി ലേ ഒട്ട് അരിയയിൽ നിന്നും പോലീസ് പിടികൂടി.

സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top