നടന്‍ സിദ്ദിഖിനെ തള്ളി ‘എഎംഎംഎ’ നേതൃത്വം

സിദ്ദിഖ് കഴിഞ്ഞ ദിവസം കെപിഎസി ലളിതയ്‌ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനം എക്‌സിക്യൂട്ടീവിന്റെ അനുമതി ഇല്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിന്റെ നടപടി അമ്മയുടെ പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് സംഘടനയ്ക്കുള്ളിലെ അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്.
ചാനലുകളിലൂടെയാണ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അറിഞ്ഞത്. കെ.പി.എസി ലളിതയെ ഒപ്പമിരുത്തി വാര്‍ത്താ സമ്മേളനം നടത്തിയത് സിദ്ദിഖിന്റെ താത്പര്യം സംരക്ഷിക്കാന്‍. വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും അംഗങ്ങള്‍ക്കിടയില്‍ പൊതു വികാരം ഉയര്‍ന്നു. സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ആണെന്നും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. സംഘടനയുടെ അവയ്‌ലെബിള്‍ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 19ന് ചേരും. പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്ത് പോകുന്ന സാഹചര്യത്തിലാണ് അടിയന്തര ചര്‍ച്ച.
എന്നാല്‍, ഔദ്യോഗിക നേതൃത്വം സിദ്ദിഖിനെ പരസ്യമായി തള്ളി പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനാണ് എഎംഎംഎ നേതൃത്വം സിദ്ദിഖിനെ പരസ്യമായി തള്ളി പറയാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here