Advertisement

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ കൈക്കാര്യം ചെയ്യാനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരണം പുരോഗമിക്കുന്നു

October 16, 2018
Google News 0 minutes Read

സ്ത്രീകള്‍ക്കു നേരെ തൊഴിലിടങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ക്കു മേലുള്ള പരാതി കൈകാര്യം ചെയ്യാനായുള്ള ഇന്റേണല്‍ (ലോക്കല്‍) കമ്മിറ്റിയുടെ രൂപീകരണം പുരോഗമിക്കുന്നുവെന്നു സാമൂഹ്യ നീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ. ചലച്ചിത്ര മേഖലയിലെ ആരോപണങ്ങള്‍ ഡബ്ല്യുസിസി ഉന്നയിച്ചത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യ നീതി വകുപ്പില്‍ നിന്നും മാറി സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പില്‍ കൈകാര്യം ചെയ്യുന്നതാണു ഇന്റേണല്‍ കമ്മിറ്റി അഥവാ ലോക്കല്‍ കമ്മിറ്റി. സര്‍ക്കാര്‍ ചുമതലയെടുത്തതോടെ, മീറ്റിംഗ് കൂടി ഐ.സി, എല്‍.സി. രൂപീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹരണത്തിനു കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു കോടതി വിധിയുടെയും, 2013 ലെ ആക്റ്റിന്റെയും പിന്‍ബലമുണ്ട്. സംസ്ഥാനത്തു ഇതിന്റെ നിയമങ്ങള്‍ രൂപീകരിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതോടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here