Advertisement

മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

October 16, 2018
Google News 1 minute Read
Paul Allen

മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1975ലാണ് ബില്‍ഗേറ്റ്സുമായി ചേര്‍ന്ന് പോള്‍ അലന്‍ മൈക്രോസോഫ്റ്റിന് രൂപം നല്‍കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ മുമ്പ് അലന്‍ ക്യാന്‍സറില്‍ നിന്ന് മോചിതനായതാണ്. എന്നാല്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് താന്‍ വീണ്ടും ക്യാന്‍സര്‍ ബാധിതനാണെന്ന് അലന്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന് ശേഷം അധികം വൈകാതെയായിരുന്നു മരണം. 65വയസ്സായിരുന്നു. 2013 ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തിരഞ്ഞെടുത്തിരുന്നു.

Paul Allen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here