വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പമ്പയിലേക്കുള്ള ബസില്‍ നിന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കലില്‍ വച്ച് സമരക്കാര്‍ പുറത്തിറക്കി. ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് സ്ത്രീകള്‍ അടങ്ങുനെന സംഘം ബസ്സില്‍ കയറി ബലം പ്രയോഗിച്ച് പുറത്തിറക്കിയത്. ശബരിമല റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരായിരുന്നു ഇവര്‍. ഒരാളെ പോലും നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തി വിടില്ലെന്നാണ് സമരക്കാരുടെ വാദം. തുലാം മാസ പൂജകള്‍ക്കായി ഇന്നാണ് ശബരിമല നട തുറക്കുന്നത്.
നിലയ്ക്കല്‍ വഴി പോകുന്ന എല്ലാ ബസ്സിലും പ്രതിഷേധക്കാര്‍ ബസില്‍ കയറി പരിശോധിക്കുകയാണ്. സ്ത്രീകള്‍ തന്നെയാണ് ബസില്‍ കയറി പരിശോധന നടത്തുന്നത്. അതേസമയം ഇവിടെ വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. സമരക്കാര്‍ ബസില്‍ നിന്ന് പുറത്തിറക്കിയ വനിതാ പത്രപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here