Advertisement

കോംഗോയിൽ എബോള പടരുന്നു; ഒരാഴ്ചക്കിടെ മരിച്ചത് 24 പേർ

October 17, 2018
Google News 0 minutes Read

കോംഗോയിൽ എബോള പടരുന്നു. രാജ്യത്ത് ഒരാഴ്ച്ചക്കിടെ മരിച്ചത് 24 പേരാണ്. 21 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഒക്ടോബർ എട്ടിനും 14നും ഇടയിൽ എബോള കേസുകൾ രണ്ടിരട്ടിയായി വർധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.

എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനാവശ്യമായ നടപടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളായ റവാൻഡ , ഉഗാണ്ട എന്നിവിടങ്ങളിലേക്ക് കൂടി വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here