ശബരിമലയില്‍ ആര്‍ക്കും വരാം, തടയില്ല, തടയാന്‍ അനുവദിക്കില്ല: ഡിജിപി

ശബരിമലയില്‍ ആര്‍ക്കും വരാമെന്ന് ഡിജിപി. വിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയില്ലെന്നും ആരെയും തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. നിയമം കയ്യിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. ഇന്നലെ നിലയ്ക്കല്‍ ഉണ്ടായ സംഭവങ്ങള്‍ അപ്രതീക്ഷിതമാണെന്നും ലോക് നാഥ് ബഹ്റ വ്യക്തമാക്കി. അതേസമയം ഇന്ന് മുതല്‍ തന്ത്രി കുടുംബവും സമരരംഗത്തേക്ക് എത്തുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് പ്രാര്‍ത്ഥനാ സമരം നടത്തുക. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് മാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാവിലെ 7 മണി മുതല്‍ സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത് വരെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here