നിലയ്ക്കലിലെ സമരപന്തല്‍ പൊളിച്ചു നീക്കി; കൂടുതല്‍ പോലീസിനെ വിന്യസിച്ചു

നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വന്ന പ്രാര്‍ത്ഥനാ സമരത്തിന്റെ സമരപന്തല്‍ പോലീസ് പൊളിച്ച് നീക്കി. ഇവിടെ കര്‍ശന പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സമരപന്തലില്‍ ഉണ്ടായിരുന്നവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.
എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് സമര പന്തല്‍ പൊളിച്ച് നീക്കിയത്. ഇന്നലെ രാത്രി പമ്പയിലേക്കുള്ള അവസാന ബസില്‍ തമിഴ്നാട്ട് നിന്ന് എത്തിയ സ്ത്രീയെ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം തടയുകയും ബസില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നെന്നാണ് പോലീസ് മേധാവിയും ഐജിയും വ്യക്തമാക്കിയത്. ഏത് വിശ്വാസികള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ആരും തടയില്ലെന്നും ഇരുവരും വ്യക്തമാക്കി. നിയമം കയ്യിലെടുത്താല്‍ അവര്‍ക്ക് എതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സന്നിധാനത്തും മറ്റും ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. ഇത് വഴിയുടെ വാഹനങ്ങള്‍ ഇന്നലെ മുതല്‍ സ്ത്രീകള്‍ അടക്കമുള്ള സംഘം പരിശോധിച്ചാണ് കടത്തിവിടുന്നത്. രാവിലെയും ഇത് തന്നെയാണ് നടന്നത്. ഇതിന് പിന്നാലെയാണ് പോലീസ് എത്തി സമരപന്തല്‍ പൊളിച്ച് നീക്കിയത്. ഇവിടെ വനിതാ പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here