പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയാന്‍ പമ്പയില്‍ നിലകൊണ്ട പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. കനത്ത പോലീസ് സന്നാഹമാണ് ഇവിടെ ഉള്ളത്. പ്രതിഷേധക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി ഭക്തകള്‍ക്ക് സുഗമമായ യാത്ര ഒരുക്കാനാണ് പോലീസ് ശ്രമം. അവലോകന യോഗത്തിന് എത്തിയ വനിതാ ഉദ്യോഗസ്ഥരെ അടക്കം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വയസ് ബോധ്യപ്പെട്ടതിന് ശേഷമാണ് ഇവിടെയുള്ള പ്രതിഷേധക്കാര്‍ കയറ്റി വിട്ടത്. ആന്ധ്രയില്‍ നിന്നെത്തിയ ഒരു ഭക്തയെ ബലം പ്രയോഗിച്ച് ഈ പ്രതിഷേധക്കാര്‍ തിരിച്ച് അയച്ചിരുന്നു. കാനനപാതയില്‍ നൂറ് മീറ്ററോളം ദൂരം മാധവി എന്ന ആന്ധ്ര സ്വദേശി സഞ്ചരിച്ചെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ മടങ്ങുകയായിരുന്നു.
ശബരിമല തീർഥാടകരെയും വാഹനങ്ങളെയും തടയുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here