നരേന്ദ്രമോദി സർക്കാരിന് ആർ.എസ്.എസ് മേധാവിയുടെ പരസ്യ കല്പന: അയോധ്യയിൽ ക്ഷേത്രം നിർമ്മാണം തുടങ്ങാനുള്ള നിയമം ഉടൻ വേണം!

വിഷയത്തിൽ ഇനി ഒളിച്ച്കളി വേണ്ടെന്നും കേന്ദ്രസർക്കാരിനൊട് ആർ.എസ്.എസ്. മോദിസർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിയ്ക്കെ കേന്ദ്രസർക്കാരിൽ പിടിമുറുക്കുകയാണ് ആർ.എസ്.എസ്. ശെഷിയ്ക്കുന്ന മാസങ്ങളിൽ ആർ.എസ്.എസിന്റെ അജണ്ടകൾ നടപ്പിലാക്കുന്നതിനാകണം പ്രാധാന്യം നൽകെണ്ടതെന്ന സന്ദേശം ഇതിന്റെ ഭാഗമായ് സർസംഘചാലക് മോഹൻ ഭഗവത് ഇന്ന് പരസ്യമായ് പ്രഖ്യാപിച്ചു. ഒരേ സമയം നിർദേശവും താക്കീതും ആണ് നൽകുന്നത് എന്ന് സൂചിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു ആർ.എസ്.എസ് അദ്ധ്യക്ഷന്റെ നിർദേശങ്ങൾ. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ഇനിയും ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലും വൈകിക്കാൻ സാധിയ്ക്കില്ല. രാഷ്ട്രീയമായ താത്പര്യങ്ങളാണ് ഇതുവരെയും ക്ഷേത്ര നിർമ്മാണം വൈകിച്ചത്. ഇനി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അയോധ്യയിലെ ക്ഷേത്ര നിർമ്മാണം വൈകിക്കാനാവില്ല. എത്രയും പെട്ടെന്ന് അയോധ്യയിൽ ക്ഷേത്ര നിർമ്മാണം ആരംഭിയ്ക്കണം എന്ന് മോഹൻ ഭഗവത് നിർദേശിച്ചു.
ക്ഷേത്ര നിർമ്മാണത്തിന് കോടതിയിലെ കേസ് പോലും തടസ്സമാകരുതും എന്ന കർശന നിലപാടാണ് ആർ.എസ്.എസ് അദ്ധ്യക്ഷൻ വ്യക്തമാക്കിയത്. ഇതിനായ് നിയമം നിർമ്മിയ്ക്കാൻ മോഹൻ ഭാഗവത് കേന്ദ്രസർക്കാരിനൊട് നിർദേശിച്ചു. അയോധ്യയിൽ പള്ളി നിന്നത് ഹിന്ദുക്കളുടെ വികാരങ്ങൾക്ക് മുകളിലാണ്. ആ അപമാനമാണ് അയോധ്യയിൽ തകർത്തത്. അതുകൊണ്ട് തന്നെ അവിടെ ഉടൻ ക്ഷേത്രം യാഥാർത്ഥ്യമാക്കണം. ഇക്കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സന്ദേശവും ആർ.എസ്.എസ് അദ്ധ്യക്ഷൻ പരസ്യമായ് കേന്ദ്രസർക്കാരിന് നൽകി.
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ കേന്ദ്രസർക്കാരിന്റെയും ബി.ജെ.പി യുടെയും അജണ്ട ഇനി ഹിന്ദുത്വത്തിൽ കേന്ദ്രികരിച്ചുള്ളതാകണം എന്ന സന്ദേശം കൂടിയാണ് ആർ.എസ്.എസ് അദ്ധ്യക്ഷൻ ഇന്ന് നൽകിയത്. മോദിസർക്കാർ അധികാരത്തിൽ വന്ന ശേഷം ഇത്രശക്തമായ് ഉത്തരവിന്റെ രൂപത്തിൽ ആർ.എസ്.എസ് അദ്ധ്യക്ഷൻ സംസാരിയ്ക്കുന്നത് ഇത് നടാടെയാണ്. എന്ത് വിലകൊടുത്തും അയോധ്യയിൽ ക്ഷേത്രം നിർമ്മിയ്ക്കും എന്നും മോഹൻഭാഗവത് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here