Advertisement

ശബരിമലയില്‍ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

October 18, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്ന് 12 മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി പറഞ്ഞു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും അനുവദിക്കില്ലെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ മരക്കൂട്ടം മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാനന പാതയുടെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ പോലീസിന്റെ കയ്യിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here