രഹന ഫാത്തിമയുടെ വീട് അടിച്ച് തകര്‍ത്തു

ശബരിമല ദര്‍ശനത്തിന് പോയ രഹന ഫാത്തിമയുടെ വീട് അടിച്ച് തകര്‍ത്തു. പനമ്പള്ളി നഗറിലെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രഹനഫാത്തിമയും ഹൈദ്രാബാദ് സ്വദേശി കവിതയും ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് മലകയറിയത്. എന്നാല്‍ നടപന്തലില്‍ കനത്ത പ്രതിഷേധം നേരിട്ടതോടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here