മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി എത്തിയിരിക്കുന്നു : ദിലീപ്

ദിലീപ്-കാവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. വിജയദശമി ദിനമായ ഇന്നാണ് കുഞ്ഞ് പിറന്നത്. ഇക്കാര്യം ദിലീപ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
തന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി എത്തിയിരിക്കുന്നുവെന്നും, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നുമാണ് ദിലീപ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയേകി പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം
സ്‌നേഹത്തോടെ,
കാവ്യ
ദിലീപ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here